ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം. സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഈ ​സ​ന്ദ​ർ​ശ​നം ആ​ഗോ​ള​പ​ര​മാ​യ സ​ഹ​ക​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ്.

ജ​പ്പാ​നി​ലേ​ക്കും ചൈ​ന​യി​ലേ​ക്കു​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ന്ത്യ​ക്കു​ള്ള അ​ധി​ക തീ​രു​വ റ​ഷ്യ​ൻ എ​ണ്ണ​യു​ടെ പേ​രി​ൽ മാ​ത്ര​മ​ല്ലെ​ന്ന് സ​മ്മ​തി​ച്ച് അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി.

വ്യാ​പാ​ര ക​രാ​ർ ച​ർ​ച്ച ഇ​ന്ത്യ അ​നാ​വ​ശ്യ​മാ​യി നീ​ട്ടി​യെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബ​സ​ന്‍റ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ന്ത്യ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ക​ടും​പി​ടു​ത്തം പി​ടി​ക്കു​ക​യാ​ണ്.

മേ​യി​ൽ ഒ​പ്പി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച ക​രാ​റാ​ണ് ഇ​ത്ര​യും നീ​ണ്ട​തെ​ന്നാ​ണ് യു​എ​സ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.