ബിജെപിയുമായി തർക്കമില്ല; അഭിപ്രായങ്ങള്‍ പറയും: മോഹന്‍ ഭാഗവത്
Thursday, August 28, 2025 8:31 PM IST
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണ്. ബിജെപിയുമായി തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് സംഘടനകൾക്കിടയിലും പോരാട്ടം ഉണ്ടാകാം. പക്ഷെ സംഘടനകളുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ വേളയിലാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. ബിജെപിയുടെ തീരുമാനങ്ങളിൽ ഇടപെടാറില്ല.
ഞങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ പുതിയ ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇത്ര വൈകുമോയെന്നും മോഹന്‍ ഭാഗവത് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.