താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ; കേന്ദ്രത്തിന് പ്രിയങ്കാ ഗാന്ധി കത്തയച്ചു
Thursday, August 28, 2025 7:32 PM IST
ന്യൂഡൽഹി: താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. ചുരം പാതയിലെ മണ്ണിടിച്ചിൽ തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം.
ഇതിനായി വിദഗ്ധസമിതിയെ നിയമിക്കണം. ബദൽ പാത ഒരുക്കുന്നതിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്കയുടെ കത്തിൽ പറയുന്നു. വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്തെത്തി.
അനിശ്ചിതമായി പാത അടച്ചത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഓണക്കാലത്ത് വ്യാപരത്തെ ബാധിക്കുമെന്നാണ് ആശങ്ക. ചുരം ബൈപാസ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര പ്രചാരണ വാഹന ജാഥ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു.