ഓണത്തെ വരവേൽക്കാനൊരുങ്ങി കെഎസ്ആർടിസി; സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു
Thursday, August 28, 2025 6:04 PM IST
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. 29 മുതൽ സെപ്റ്റംബർ പതിനഞ്ചുവരെ നടത്തുന്ന സ്പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് അധിക സർവീസുകൾ ക്രമീകരിച്ചത്. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബസുകളും സർവീസ് നടത്തും.
സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.