ആഗോള അയ്യപ്പ സംഗമം; രാജീവ് ചന്ദ്രശേഖർ വിശ്വാസികളെ അപമാനിക്കുന്നു: മന്ത്രി വി.ശിവൻകുട്ടി
Thursday, August 28, 2025 5:48 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘
തത്വമസിയെന്ന ദർശനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ടു പോകുമ്പോൾ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ളവർ എതിർക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. ഇവർ വിശ്വാസികളെ അപമാനിക്കുകയാണ്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും കേരളത്തിലെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.