മൊബൈല്‍ഫോണ്‍ മോഷണം; ബംഗാള്‍ സ്വദേശി പിടിയിൽ
Thursday, August 28, 2025 4:44 PM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശിയെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഉത്തര്‍ദിനാപുര്‍ സ്വദേശി നജറുല്‍ ഹഖാണ് അറസ്റ്റിലായത്.
കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ 16,000 രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. ഇയാൾ ഫോണ്‍ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പരിശോധനയ്ക്കിടെ പ്രതിയുടെ കൈയിൽ നിന്നും മറ്റൊരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.