കാ​സ​ർ​ഗോ​ഡ്: യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​ലി, ആ​യി​ഷ, ഹ​സീ​ന, ഖ​ദീ​ജ, ന​ഫീ​സ, ഹ​വ്വ​മ്മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​രു ഓ​ട്ടോ​യി​ലും ബ​സ് ഇ​ടി​ച്ചി​രു​ന്നു. ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​തി​ന് ശേ​ഷ​മാ​ണ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

സാ​ര​മാ​യി പ​രു​ക്കേ​റ്റ ര​ണ്ട് പേ​ർ മം​ഗ​ളൂ​രു ഫാ​ദ​ർ മു​ള്ള​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​സ​ർ​ഗോ​ട്ടു നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്.