കൊടുംഭീകരർ നേപ്പാൾ വഴി രാജ്യത്തെത്തി; ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം
Thursday, August 28, 2025 11:29 AM IST
പാറ്റ്ന: ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം. പാക്കിസ്ഥാനിൽ നിന്നും നേപ്പാൾ വഴി ബിഹാറിലേക്ക് മൂന്ന് ഭീകരർ കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയത്.
നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളായ റാവൽപിണ്ടി സ്വദേശി ഹസ്നൈൻ അലി, ഉമർകോട്ട് സ്വദേശി ആദിൽ ഹുസൈൻ, ബഹവൽപുർ സ്വദേശി മുഹമ്മദ് ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് ഭീകരരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റിൽ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ എത്തിയ ഭീകരർ, കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.