തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ടു​ത്ത കേ​സി​ൽ നി​ല​വി​ൽ പ​രാ​തി ന​ൽ​കി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ഇ​തി​നു​ശേ​ഷം അ​ധി​ക്ഷേ​പം ഉ​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​വ​രെ സ​മീ​പി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

രാ​ഹു​ലി​നെ​തി​രാ​യ കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​നു​കു​മാ​റാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക. അ​തേ​സ​മ​യം, രാ​ഹു​ൽ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ഹു​ലി​ൽ​നി​ന്നു പീ​ഡ​ന​വും മ​റ്റ് അ​ധി​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടാ​യെ​ന്ന് വെ​ളു​പ്പ​ടു​ത്തി​യ​വ​രെ കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ പ​രാ​തി​ക്കാ​രി​ൽ​നി​ന്നു ശേ​ഖ​രി​ക്കും.

ഇ​ന്ന​ലെ​യാ​ണ് ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ്.