മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്കി​​ന് കാ​​ൻ​​സ​​ർ. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൻ പ​​ങ്കു​​വ​​ച്ച പോ​​സ്റ്റി​​ൽ താ​​രം ത​​ന്നെ​​യാ​​ണ് ത​​നി​​ക്ക് ച​​ർ​​മ അ​​ർ​​ബു​​ദം (സ്കി​​ൻ കാ​​ൻ​​സ​​ർ) സ്ഥി​​രീ​​ക​​രി​​ച്ച വി​​വ​​രം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

‘​​സ്കി​​ൻ കാ​​ൻ​​സ​​ർ യ​​ഥാ​​ർ​​ഥ്യ​​മാ​​ണ്! പ്ര​​ത്യേ​​കി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ. ഇ​​ന്ന് എ​​ന്‍റെ മൂ​​ക്കി​​ൽ​​നി​​ന്നു അ​​തി​​നെ മു​​റി​​ച്ചു​​മാ​​റ്റി. നി​​ങ്ങ​​ളു​​ടെ ച​​ർ​​മം ക്യ​​ത്യ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ഓ​​ർ​​മ​​പ്പെ​​ടു​​ത്തു​​ന്നു. ചി​​കി​​ത്സ​​യേ​​ക്കാ​​ൾ ന​​ല്ല​​ത് പ്ര​​തി​​രോ​​ധ​​മാ​​ണ്. പ​​ക്ഷേ എ​​ന്‍റെ കാ​​ര്യ​​ത്തി​​ൽ, പ​​തി​​വ് പ​​രി​​ശോ​​ധ​​ന​​ക​​ളും നേ​​ര​​ത്തേ​​യു​​ള്ള ക​​ണ്ടെ​​ത്ത​​ലും നി​​ർ​​ണാ​​യ​​ക​​മാ​​യി.’ മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്ക് കു​​റി​​ച്ചു.

2004 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു വേ​​ണ്ടി 115 ടെ​​സ്റ്റു​​ക​​ളും 245 ഏ​​ക​​ദി​​ന​​ങ്ങ​​ളും 34 ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളും ക​​ളി​​ച്ചി​​ട്ടു​​ള്ള താ​​ര​​മാ​​ണ് മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്ക്. ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ഓ​​സീ​​സി​​നെ ന​​യി​​ച്ചി​​ട്ടു​​മു​​ണ്ട്. ക്ലാ​​ർ​​ക്കി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലാ​​ണ് 2015 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഓ​​സ്ട്രേ​​ലി​​യ നേ​​ടി​​യ​​ത്.