ഷാഫിയെ ഡിവൈഎഫ്ഐ തടഞ്ഞതിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നിൽ സംഘർഷം
Thursday, August 28, 2025 1:29 AM IST
തിരുവനന്തപുരം: ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ തീപ്പന്തമെറിഞ്ഞു. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി.
വടകരയില്‍ ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വടകരയില്‍ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി.