തൃശൂരിലെ ലുലുമാള്‍: ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Wednesday, August 27, 2025 8:08 PM IST
കൊച്ചി: തൃശൂരിലെ ലുലുമാള്‍ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദേശം നൽകി.
വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.