വെടിക്കെട്ട് ബാറ്റിംഗുമായി രോഹനും അജിനാസും അഖിലും; കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് കൂറ്റൻ സ്കോർ
Wednesday, August 27, 2025 4:24 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ് സ്റ്റാഴ്സ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് എടുത്തത്.
നായകൻ രോഹൻ കുന്നുമ്മലിന്റെയും മരുതുംഗൽ അജിനാസിന്റെയും അഥിൽ സ്കറിയയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കാലിക്കറ്റ് ഗ്ലോബി സ്റ്റാഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
94 റൺസെടുത്ത രോഹനാണ് ടീമിന്റെ ടോപ്സ്കോറർ. അജിനാസ് 49 റൺസും അഖിൽ 45 റൺസും എടുത്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കെ.ജി. അഖിൽ, കെ. അജീഷ്, അഫ്രാദ് നാസർ, മുഹമ്മദ് ആഷിഖ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.