സി. കൃഷ്ണകുമാറിനെതിരായ പീഡന ആരോപണം; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
Wednesday, August 27, 2025 3:17 PM IST
പാലക്കാട്: ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരായ പീഡന ആരോപണത്തില്‍ കോണ്‍ഗ്രസ് നടത്തിയ ബിജെപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസ് മര്‍ദനത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ തലപൊട്ടി. കനത്ത പോലീസ് സന്നാഹമാണ് ബിജെപി ഓഫീസ് പരിസരത്ത് ഏര്‍പ്പെടുത്തിയത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗിച്ച ശേഷം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.