സാമ്പത്തിക ബാധ്യത; നാല് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി ദമ്പതികൾ ജീവനൊടുക്കി
Wednesday, August 27, 2025 3:08 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി.
കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28) മകൻ ഫത്തേ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
"എനിക്ക് എന്റെ കുടുംബത്തോട് ഒരു പരാതിയുമില്ല; അവരെല്ലാം എന്നെ പിന്തുണച്ചു. കടം വീട്ടാൻ ദയവായി ഞങ്ങളുടെ കാറും വീടും വിൽക്കുക. ഞങ്ങളുടെ കടം അങ്ങനെ വീട്ടുയില്ലെന്ന് ആരും പറയരുത്'. സച്ചിൻ ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു.
ദമ്പതികളുടെ മൃതദേഹങ്ങൾ സീലിംഗ് ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, വീടിന്റെ രണ്ടാം നിലയിലാണ് ദമ്പതികളും മകനും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ ബന്ധുക്കളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.