ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി
Wednesday, August 27, 2025 10:16 AM IST
കൊച്ചി: ബലാല്‍സംഗക്കേസില്‍ റാപ്പര്‍ വേടന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് വിധി പ്രസ്താവിക്കുക. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തൃക്കാക്കര പോലീസാണ് കേസെടുത്തത്.
കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.