തദ്ദേശ തെരഞ്ഞെടുപ്പ്; ഒരു വാര്‍ഡില്‍ ഒരു സൈബര്‍ പോരാളിയുമായി സിപിഎം
Wednesday, August 27, 2025 5:21 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു വാര്‍ഡില്‍ ഒരു സൈബര്‍ പോരാളിയെ നിയോഗിച്ച് സിപിഎം. സാമൂഹികമാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നവരെ കണ്ടെത്തി തീവ്രപരിശീലനം നല്‍കിയാണ് പോരാളിയാക്കി മാറ്റുന്നത്.
സിപിഎം നവമാധ്യമക്കൂട്ടായ്മ, സിലബസും പുതുക്കിയ കൈപ്പുസ്തകവും തയാറാക്കി ജില്ലാതലത്തില്‍ തീവ്രപരിശീലന പരിപാടി തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയിലെ ഘടകം മാനദണ്ഡമാക്കാതെയാണ് സൈബര്‍ പോരാളികളെ തെരഞ്ഞെടുക്കുക. എം.വി.നികേഷ്കുമാര്‍ അടക്കമുള്ള പ്രമുഖരാണ് ക്ലാസ് നയിക്കുന്നത്.
രാഷ്ട്രീയവിഷയങ്ങളില്‍ താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ തോന്നുംപടി പ്രതികരിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി കേരള ലീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്.
രാഷ്ട്രീയവിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം, ഏതുരീതിയില്‍ സാമൂഹികമാധ്യമ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകണം എന്നൊക്കെയുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ കേഡര്‍മാര്‍ക്ക് ഈ ആപ്പ് വഴി നല്‍കും.