താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
Tuesday, August 26, 2025 8:19 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു.
ഒൻപതാം വളവിലെ വ്യൂ പോയന്റിലാണ് മണ്ണിടിച്ചിലുണ്ടായത്. അഗ്നിരക്ഷാസേനയെത്തി കല്ലുകളും മരങ്ങളും മണ്ണും നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇതോടെ അടിവാരത്തിൽ നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. യാത്രക്കാർ കുറ്റ്യാഡി ചുരം വഴി യാത്ര ചെയ്യണമെന്ന് പോലീസ് അറിയിച്ചു.