കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് സ്ത്രീ​ക​ൾ പി​ടി​യി​ലാ​യി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ശോ​ഭ​കു​മാ​രി, സ​വി​ത​കു​മാ​രി, മു​നി​കു​മാ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ​ക്ക​മീ​ൻ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​വ​ർ.

റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. 13 പൊ​തി​ക​ളാ​ക്കി ര​ണ്ടു ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.