കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 4.1 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി സി​ബി​നെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് ക്വാ​ലാ​ലം​പു​ർ വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ഇ​തി​ന് നാ​ലു​കോ​ടി​യോ​ളം വി​ല വ​രും.