ഈ വർഷമോ അതിനു ശേഷമോ ചൈന സന്ദർശിക്കുമെന്ന് ട്രംപ്
Tuesday, August 26, 2025 6:05 AM IST
വാഷിംഗ്ടൺ ഡിസി: ഈ വർഷമോ അതിനു ശേഷമോ ചൈന സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ചൈനയുമായി ഞങ്ങൾ മികച്ച ബന്ധം ഉണ്ടാകും. അവർക്ക് ചില കാർഡുകളുണ്ട്. എന്നാൽ ഞങ്ങളുടെ പക്കൽ അവിശ്വസനീയമായ കാർഡുകളുണ്ട്, പക്ഷേ എനിക്ക് ആ കാർഡുകൾ കളിക്കാൻ താൽപ്പര്യമില്ല. ഞാൻ ആ കാർഡുകൾ കളിച്ചാൽ, അത് ചൈനയെ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
ലോകത്തിലെ വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷങ്ങൾ ഈ വർഷം കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഒരു ഘട്ടത്തിൽ ഇരുവശത്തും തീരുവകൾ മൂന്നക്കത്തിലെത്തിയിരുന്നു. അതിനുശേഷം വാഷിംഗ്ടണും ബെയ്ജിംഗും തീരുവ വിഷയത്തിൽ ഒരു കരാറിലെത്തിയിരുന്നു. താൽക്കാലികമായി അമേരിക്കയുടെ ഭാഗത്ത് താരിഫ് 30 ശതമാനമായും ചൈനയുടെ ഭാഗത്ത് 10 ശതമാനമായും കുറച്ചു.