വ്യാജ ലഹരിമരുന്ന് കേസ്: രണ്ടാം പ്രതിക്ക് ജാമ്യം
Tuesday, August 26, 2025 5:28 AM IST
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശിനി ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രണ്ടു മാസമായി തടവില്‍ കഴിയുന്നതും പ്രായം 21 മാത്രമാണെന്നതും കണക്കിലെടുത്താണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.