മറാഠ സംവരണം ഇന്നു നടപ്പാക്കണമെന്ന് ജരാങ്കെയുടെ അന്ത്യശാസനം
Tuesday, August 26, 2025 4:59 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മറാഠ വിഭാഗത്തിന് ഇന്നു സംവരണം നടപ്പാക്കണമെന്ന് ആക്ടിവിസ്റ്റ് മനോജ് ജരാങ്കെയുടെ അന്ത്യശാസനം. സംവരണം നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ജരാങ്കെയുടെ ഭീഷണി.
മഠാഠ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തി പത്തു ശതമാനം സംവരണം നല്കണമെന്നാണ് ജരാങ്കെയുടെ ആവശ്യം.
തന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ മുംബൈ ആസാദ് മൈതാനത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് ജരാങ്കെ അറിയിച്ചു.