ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
Tuesday, August 26, 2025 3:10 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് എഫ്സിക്കെതിരെ ലിവർപൂൾ എഫ്സിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
ലിവർപൂളിന് വേണ്ടി റയാൻ ഗ്രാവൻബെർക്ക്, ഹ്യൂഗോ എക്ടിക്കോ, റിയോ എൻഗുമോഹ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഗുയ്മാറെയ്സും വില്ല്യം ഒസൂലയും ആണ് ന്യൂകാസിലിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് മൂന്ന് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.