ക്രിക്കറ്റ് ടൂർണമെന്റിനിടെ തോക്കുമായി യുവാവ് സ്റ്റേജിൽ; ആകാശത്തേക്ക് നിറയൊഴിച്ചു
Monday, August 25, 2025 7:03 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് തോക്കെടുത്ത് ആകാശത്തേയ്ക്ക് നിറയൊഴിച്ചത് പരിഭ്രാന്തി പരത്തി. ഇൻഡോറിലെ മാൽപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന രാത്രി മത്സരത്തിനിടെയാണ് സംഭവം.
സംഭവസമയം സ്റ്റേജിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. യുവാവ് ഒന്നിലധികം പ്രാവശ്യം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
തോക്കുമായി ഇയാൾ എങ്ങനെ സ്റ്റേഡിയത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.