താമരശേരി ചുരത്തിൽ അപകടം; ഏഴു വാഹനങ്ങൾ തകർന്നു
Monday, August 25, 2025 5:52 PM IST
വയനാട്: താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു.
ആറാം വളവിന് സമീപം വൈകിട്ട് 4.20നായിരുന്നു അപകടം. ചുരത്തിൽ ബ്ലോക്കിൽപെട്ട് വാഹനങ്ങൾ നിർത്തിയിരിക്കെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
മൂന്ന് കാറും ബൈക്കുമടക്കം ഏഴു വാഹനങ്ങൾ തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.