കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിന് യോഗ്യനല്ലാത്തയാളെ എന്തിന് ജനങ്ങളുടെമേൽ അടിച്ചേല്പിക്കുന്നു: എം.ബി. രാജേഷ്
Monday, August 25, 2025 11:29 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ കോൺഗ്രസിന്റെ ഒത്തുതീർപ്പെന്ന് മന്ത്രി എം.ബി. രാജേഷ്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.
ഉമാ തോമസ് എംഎൽഎക്കെതിരേ വ്യക്തിഹത്യ നടത്തുന്നത് കോൺഗ്രസ് അണികളാണെന്നും പാർട്ടിയുടെ മൗനാനുവാദത്തോടെയാണ് ഇത് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.