ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ–​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ പൊ​ട്ടി​ത്തെ​റി ശ​ബ്ദ​വും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. രാ​വി​ലെ ആ​റേ​മു​ക്കാ​ലോ​ടെ ട്രെ​യി​ൻ മാ​രാ​രി​ക്കു​ള​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ട്രെ​യി​നി​ൽ​നി​ന്ന് പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട​തി​നു പി​ന്നാ​ലെ പാ​ൻ​ട്രി കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തി പ​രി​ശോ​ധി​ച്ചു.

ബ്രേ​ക്ക് ബൈ​ൻ​ഡിം​ഗി​ലെ ത​ക​രാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു.