പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി
Monday, August 25, 2025 6:10 AM IST
ലക്നോ: കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെയാണ് വെടിവച്ചിട്ടത്.
തെളിവെടുപ്പിനിടെ ഇയാൾ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. പിന്നീട് പോലീസ് പ്രതിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കാലിനു വെടിയേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. തീകൊളുത്താൻ ഉപയോഗിച്ച ദ്രാവകം കണ്ടെത്താനാണ് പ്രതിയെ പോലീസ് ഇയാളുടെ വീട്ടിലെത്തിച്ചത്.