ഒരു വയസുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
Monday, August 25, 2025 5:23 AM IST
ന്യൂഡൽഹി: ഒരുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി ബിജ്വാസനിൽ നടന്ന സംഭവത്തിൽ ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്.
യുവാവ് തങ്ങളുടെ വീട്ടിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചിൽ കേട്ട് യുവാവിന്റെ വീട്ടിൽ ചെന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.