കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍
Monday, August 25, 2025 2:40 AM IST
വിഴിഞ്ഞം: കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപള്ളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന് ആല്‍ബി (49) യുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ചെറിയതുറ ഭാഗത്തുനിന്ന് ആല്‍ബിയെ കടലില്‍വീണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെ ചെറിയതുറ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് ആൽബി. കോസ്റ്റല്‍ പോലീസ് കേസെടുത്തു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വലിയതുറ സെന്റ് ആന്റണീസ് പള്ളിയില്‍. സഹോദരങ്ങള്‍: ആഗ്നസ്, ജമന്തി, സണ്ണി, ജസ്റ്റിന്, സെലിന്.