കണ്ണൂർ കല്യാട് വീട്ടിലെ മോഷണം; മകന്റെ ഭാര്യ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ
Monday, August 25, 2025 1:46 AM IST
കണ്ണൂർ: കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മകന്റെ ഭാര്യയെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ഹുൻസൂർ സ്വദേശിയായ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാൾ കർണാടക പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇത് ദര്‍ശിതയുടെ ആണ് സുഹൃത്താണെന്നാണ് വിവരം. ഇയാളെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മോഷണം പോയ സ്വർണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കല്യാട് അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടിൽനിന്നു മോഷണം പോയത്.
ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകന് സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇതിനുശേഷം ദര്‍ശിതയും രണ്ടര വയസുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്. സുമത വൈകീട്ട് 4:30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.