തിരുവനന്തപുരത്ത് പ്ലസ്ടൂ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Sunday, August 24, 2025 11:51 PM IST
തിരുവനന്തപുരം: പ്ലസ്ടൂ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര കൊറ്റാമത്ത് കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ ശ്രീരാജ്- സുചിത്ര ദമ്പതികളുടെ മകൾ ആർദ്രയാണ് (17) മരിച്ചത്.
ഇന്ന് രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് ആർദ്രയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോഴാണ് അമ്മ സുചിത്ര ആർദ്രയുടെ മുറിയിലേക്ക് പോയി നോക്കിയത്.
ഉടൻ തന്നെ സുചിത്ര ബന്ധുക്കളെ വിളിക്കുകയും ആർദ്രയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആർദ്രയുടെ പിതാവ് പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.