സ്വത്ത് തർക്കം; എറണാകുളത്ത് യുവാവ് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Sunday, August 24, 2025 11:33 PM IST
കൊച്ചി: എറണാകുളത്ത് സ്വത്തു തർക്കത്തിന്റെ പേരിൽ യുവാവ് പിതാവിനെ വെട്ടിപരിക്കേൽപ്പിച്ചു. കളമശേരി വട്ടേക്കുന്നത്താണ് സംഭവം നടന്നത്. കഴുത്തിന് വെട്ടേറ്റ മുഹമ്മദലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ ജിതിൻ ആണ് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. മുഹമ്മദലി മകളുടെ ഒപ്പമാണ് താമസിക്കുന്നത്. ഇന്ന് വൈകുന്നേരം നാലരയോടുകൂടിയാണ് സംഭവം നടന്നത്.
മകനുമായി കുറച്ച് നാളുകളായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കങ്ങളും ഉണ്ടാകാറുണ്ട്.
ഇന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തിയ മകന് മുഹമ്മദലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കഴുത്തിന് വെട്ടുകയുമായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് മുഹമ്മദലിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.