കൊല്ലത്ത് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Sunday, August 24, 2025 10:26 PM IST
കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായത്.
നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. അതേസമയം, ആലപ്പുഴയിലും എംഡിഎംഎയുമായി യുവാവ് പിടിയിലായി.
ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസിനെ വീട്ടില് നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്.