യുപിയിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ വാട്ടർ ടാങ്കിനുള്ളിൽ മരിച്ചനിലയിൽ
Sunday, August 24, 2025 9:25 PM IST
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചന്ദ്ര ശങ്കർ പബ്ലിക് സ്കൂളിലെ ജീവനക്കാരൻ ശൈലേഷ് ശർമ (26)യാണ് മരിച്ചത്. അഞ്ചടി താഴ്ചയുള്ള വാട്ടർ ടാങ്കിൽ അർദ്ധനഗ്നനായ നിലയിലായിരുന്നു മൃതദേഹം.
"ശർമ 22-ാം തീയതി അവധിയെടുത്തു. പണം ചോദിച്ചു, ഞാൻ അത് കൊടുത്തു. അതിനുശേഷം വീട്ടിലേക്ക് പോയി, ശർമ എങ്ങനെ സ്കൂളിൽ എത്തിയെന്ന് ഒരു വിവരവുമില്ല'. സ്കൂൾ മാനേജർ സചീന്ദ്ര കുമാർ യാദവ് പറഞ്ഞു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മാനേജ്മെന്റിനെ ചോദ്യം ചെയ്യുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അനൂപ് കുമാർ പറഞ്ഞു.