രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; ഷമ മൊഹമ്മദ്
Sunday, August 24, 2025 7:06 PM IST
ന്യൂഡൽഹി: ലൈംഗീക ആരോപണ പരമ്പര ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ദേശീയ വക്തവ് ഡോ. ഷമ മൊഹമ്മദ്.
ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തുവെന്നും പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഷമ മൊഹമ്മദ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിക്ക് ഒരു അർഹതയുമില്ലെന്നും ഷമ മൊഹമ്മദ് കൂട്ടിച്ചേർത്തു.