രാഹുലിനെതിരായ ശബ്ദ രേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയം: സന്ദീപ് വാര്യർ
Sunday, August 24, 2025 6:36 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇതിൽ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ ചോദിച്ചു.
അതേസമയം ആരോപണങ്ങൾക്ക് മുൻപ് ട്രാൻസ് വുമൺ അവന്തിക ഒരു സ്ക്രീൻഷോട്ട് തനിക്ക് അയച്ചു നൽകിയിരുന്നതായി ബിജെപി നേതാവ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.