പ്രതിപക്ഷ നേതാവും കെപിസിസി നേതാക്കളും രാഹുലിനെ ഇൻ ഡയറക്ടായി പിന്തുണയ്ക്കുന്നു: പ്രശാന്ത് ശിവൻ
Sunday, August 24, 2025 5:42 PM IST
പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി നേതാക്കളും ഇൻ ഡയറക്ടായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ.
ജനങ്ങളെ വിഡ്ഢികളാക്കുന്ന സംവിധാനമാണ് കോൺഗ്രസ് പാർട്ടി നേതാക്കൾ ചെയ്യുന്നതെന്നും പാലക്കാട് തൃക്കണ്ണാപുരത്തെ രാഹുൽ താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി പരിശോധിക്കണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.
പരാതിക്കാരിൽ ഒരാളായ ട്രാൻസ് വുമൺ അവന്തിക, രാഹുൽ അയച്ച മെസേജുകളുടെ
സ്ക്രീൻഷോട്ട് അയച്ചുതന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.