പൊതുസ്ഥലത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തു; അധ്യാപകന് ക്രൂരമർദനം
Sunday, August 24, 2025 5:30 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ പൊതുസ്ഥലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത അധ്യാപകന് ക്രൂരമർദനം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിലാണ് സംഭവം.
നിരുപം പാൽ എന്നയാൾക്കാണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിരുപം പാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച്പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മടങ്ങുന്നതിനിടെയാണ് പൊതുസ്ഥലത്ത് ഒരുപെൺകുട്ടിയുൾപ്പടെ ഒരുകൂട്ടം ചെറുപ്പക്കാർ പരസ്യമായി മദ്യപിക്കുന്നത് നിരുപം പാൽ കണ്ടത്. ഇവരെ സമീപിച്ച നിരുപം പാൽ പകൽസമയത്ത് പരസ്യമായി മർദിക്കരുതെന്ന് ആവശ്യപ്പെട്ടു.
എന്നാൽ അക്രമാസക്തരായ ചെറുപ്പക്കാർ നിരുപം പാലിനെ ക്രൂരമായി മർദിച്ചു. സമീപത്തുണ്ടായിരുന്നവരാണ് അധ്യാപകനെ രക്ഷപെടുത്തിയത്. പരിക്കേറ്റ നിരുപം പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.