വയനാട്ടിൽ 695 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday, August 24, 2025 12:13 PM IST
വയനാട്: മരക്കടവിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മേപ്പാടി മുക്കിൽ എൻ.എൻ. നിധിഷ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്.
695 ഗ്രാം കഞ്ചാവുമായാണ് നിധിഷ് അറസ്റ്റിലായത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു. ഇരുവരും ബാവലിയിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്. രക്ഷപ്പെട്ടയാൾക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിധീഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു.