മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ടെ​സ്റ്റ് ഫോ​ർ​മാ​റ്റി​ലെ വി​ശ്വ​സ്ത​നാ​യ താ​ര​മാ​യി​രു​ന്ന ചേ​തേ​ശ്വ​ർ പു​ജാ​ര ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. 37-ാം വ‍​യ​സി​ലാ​ണ് താ​രം വി​ര​മി​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ ജെ​ഴ്സി​യ​ണി​യാ​നും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​നും സാ​ധി​ച്ച​ത് വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ഒ​ര​നു​ഭ​വ​മാ​ണെ​ന്ന് പു​ജാ​ര ത​ന്‍റെ വി​ട​വാ​ങ്ങ​ൽ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

“ഇ​ന്ത്യ​ൻ ജെ​ഴ്സി​യ​ണി​ഞ്ഞ്, ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച്, ഓ​രോ ത​വ​ണ​യും മൈ​താ​ന​ത്തി​റ​ങ്ങു​മ്പോ​ൾ എ​ന്റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ന​ൽ​കാ​ൻ ശ്ര​മി​ച്ചു. ഇ​ത് എ​ത്ര​ത്തോ​ളം വ​ലു​താ​ണെ​ന്ന് വാ​ക്കു​ക​ളാ​ൽ വി​വ​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു അ​വ​സാ​നം ഉ​ണ്ടാ​കു​മെ​ന്നു പ​റ​യു​ന്ന​ത് പോ​ലെ, നി​റ​ഞ്ഞ മ​ന​സ്സോ​ടെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ നി​ന്നും ഞാ​ൻ വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു,” അ​ദ്ദേ​ഹം വി​ര​മി​ക്ക​ൽ പ്ര​സ്താ​വ​ന​യി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു പൂ​ജാ​ര . 103 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 43.60 ശ​രാ​ശ​രി​യി​ൽ 7,195 റ​ൺ​സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. ഇ​തി​ൽ 19 സെ​ഞ്ച്വ​റി​ക​ളും 35 അ​ർ​ദ്ധ സെ​ഞ്ച്വ​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 206 റ​ൺ​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ.

2023ലെ ​ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ആ​ണ് പൂ​ജാ​ര ഇ​ന്ത്യ​ക്കാ​യി അ​വ​സാ​നം ടെ​സ്റ്റി​ല്‍ ക​ളി​ച്ച​ത്. ഇ​ന്ത്യ തോ​റ്റ ഫൈ​ന​ലി​ല്‍ 14, 27 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പൂ​ജാ​ര​യു​ടെ സ്കോ​ര്‍.

ഏ​ക​ദി​ന​ത്തി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 51 റ​ൺ​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പാ​ദ്യം. 30 ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 390 റ​ൺ​സും നേ​ടി​യി​ട്ടു​ണ്ട്.