ഊന്നുകൽ കൊലപാതകം: സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സുഹൃത്ത് ഒളിവിൽ
Sunday, August 24, 2025 9:44 AM IST
കോതമംഗലം: ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം. ഇവര്‍ ധരിച്ചിരുന്ന 12 പവന് ആഭരണങ്ങളില്‍ ഒന്‍പത് പവന് സ്വർണം നഷ്ടമായിരുന്നു. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായും വിവരമുണ്ട്. നഷ്ടമായ സ്വര്‍ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
കേസില്‍ പ്രതിയായ ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് വിവരം.