കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​കു​റ്റ്യാ​ടി - മ​രു​തോ​ങ്ക​ര റോ​ഡി​ല്‍​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷ​മാ​ണ് കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.