ആലപ്പുഴയിൽ 5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Sunday, August 24, 2025 1:45 AM IST
ആലപ്പുഴ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30)നെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന്
5.98 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ. ഫാറുക്ക് അഹമ്മദ് , സന്തോഷ്കുമാർ വി, സിഇഒമാരായ സുർജിത്ത് ടി ജി, കെ. എസ് ഷഫീക്ക്, കെ.ആര്. ജോബിൻ , ആര്.രതീഷ് എന്നിവർ ഉണ്ടായിരുന്നു.