രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മഹിളാമോർച്ചയുടെ പരാതി
Saturday, August 23, 2025 11:58 PM IST
പാലക്കാട്: യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി.
മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരേ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾക്കു പരാതി നൽകിയത്. പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി കാണിച്ചാണു പരാതി നൽകിയിരിക്കുന്നത്.