കോ​ഴി​ക്കോ​ട്: ഹൈ​ലൈ​റ്റ് മാ​ളി​ന് മു​ന്നി​ലു​ള്ള ഫ്ലൈ ​ഓ​വ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​മി​നി വാ​നി​ന് തീ​പി​ടി​ച്ചു. മ​ല​പ്പു​റ​ത്തു​നി​ന്ന് കു​ന്ന​മം​ഗ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും ഉ​ട​ൻ​ത​ന്നെ വാ​ഹ​നം റോ​ഡി​ന് ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റി നി​ർ​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.