കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം
Saturday, August 23, 2025 10:39 AM IST
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് വച്ച് നവംബർ ഏഴ് മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.