ഓയൂരിൽ കാർ മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു
Saturday, August 23, 2025 9:33 AM IST
കൊല്ലം: ഓയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. റോഡ് വിള സ്വദേശി, കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്.
ഓയൂർ നസീല തിയറ്ററിന് സമീപം പയ്യക്കോട് വച്ച് വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. വാഹനം വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.
കാർ അമിതവേഗതയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങൾ അസിസിയ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.