തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ൽ ത​ടി ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നും റ​ബ​ർ ത​ടി​ക​ൾ ക​യ​റ്റി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും പു​റ​ത്തെ​ത്തി​ച്ചു. ക്രെ​യി​ൻ എ​ത്തി​ച്ച് ത​ടി​ക​ൾ നീ​ക്കി​യ ശേ​ഷം ലോ​റി ഉ​യ​ർ​ത്തി.